- GULF NEWS
റൈറ്റേഴ് ഫോറം അവാർഡിന് രചനകൾ ക്ഷണിക്കുനു :- Reporter:- Moncy Palathumpattil Dubai
ദുബൈയ്: ദൈവവുമായുള്ള ആശയവിനിമയം മനുഷ്യനെ ബന്ധനത്തിൽ നിന്നും ബദ്ധത്തിലേക്ക് നയിക്കുമെന്നു കേരളാ പി.വൈ. പി. എ. സംസ്താന പ്രസിഡന്റ് പാസ്റ്റർ വി. പി. ഫിലിപ്പ് പ്രസ്താവിച്ചു.
ഗൾഫ് മലായാളി ക്രിസ്ത്യൻ റൈറ്റേഷ്സ് ഫോറം `ദൈവീക സംവേദനവും പുത്തൻ മാധ്യമങ്ങളും` എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം.
മെയ് 15ന് ഷാർജ യൂണിയൻ ചർച്ചിൽ നടന്ന സെമിനാർ അസംബ്ലീഷ് ഓഫ് ഗോഡ് മലയാളം ഡിസ്ക്റ്റ് സൂപ്രണ്ട് പാസറ്റർ പി. സ്. ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ആധുനിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന യുവ തലമുറയ്ക്ക് ദിശബോധം നൽകേണ്ട ചുമതല നാം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാസറ്റർ വി.ജി. മത്തായി അധ്യക്ഷത വഹിച്ചു. റോജിൻ കെ. പൈൻമൂട് കര്യ പരിപാടികൾ നീയന്ത്രിച്ചു. തോമസ്സ് പഞ്ഞികാട്ടിൽ, ഷിബു മുള്ളംകാട്ടിൽ, ലാൽ മത്യു എന്നിവർ പ്രസംഗിച്ചു. ജെയിംസ് ജോൺ ഗാനങ്ങൾ ആലപിച്ചു.
പാസറ്റർമാരായ കെ. ഓ മാത്യു, പി. ഡി. ജോയിക്കുട്ടി എന്നിവർ പ്രത്ഥന നയിച്ചു. അലക്സ് ജോൺ, ജയിംസ് മേമന എന്നിവർ നേതൃത്വം നൽകി.