Total Entertainment for the believer

Home     Songs     Messages     Ebooks     kids section     Events     Contact Us      
  -  AUSTRALIA
 
 
 

 
 
ഓസ്‌ട്രേലിയൻ പെന്റക്കൊസ്റ്റ്‌ മലയാളി സഭകൾക്ക്‌ ഐക്യവേദി രൂപംകൊൺടു
 

അഡലൈയ്‌ഡ്‌: ഓസ്‌ട്രേലിയയിലുള്ള മലയാളി പെന്റക്കൊസ്റ്റ്‌ സഭകൾക്ക്‌ പുതിയ ഐക്യവേദി രൂപംകൊൺടു. അസോസിയേഷൻ ഓഫ്‌ ഓസ്‌ട്രേലിയൻ മലയാളി പെന്റക്കൊസ്റ്റൽ ചർച്ചസ്‌ (എ.എ.എം.പി.സി) എന്ന പേരിലാണ്‌ സംഘടന രൂപംകൊൺടിരിക്കുന്നത്‌.

അഡലെയ്‌ഡ്‌ ഗ്രേസ്‌ അസംബ്ലി ചർച്ചിൽ വച്ചായിരുന്നു പുതിയ സംഘടനയുടെ രൂപീകരണയോഗം നടന്നത്‌.
സംഘടനയുടെ പ്രസിഡന്റായി പാസ്റ്റർ തോമസ്‌ ഏബ്രഹാമും (സിഡ്‌നി) സെക്രട്ടറിയായി പാസ്റ്റർ വിൽസും (മെൽബൺ) തെരഞ്ഞെടുക്കപ്പെട്ടു. മാത്യു തരിയൻ (ബ്രിസ്‌ബെൻ) -വൈസ്‌പ്രസിഡന്റ്‌, രാജീവ്‌ ചെമ്പിശേരിൽ (അഡലൈഡ്‌), ജയിംസ്‌ ജോൺ (പെർത്ത്‌) -ട്രഷറർ, റോയി ഏബ്രഹാം (അഡലെയ്‌ഡ്‌) -ജോയിന്റ്‌ ട്രഷറർ എന്നിവരും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെംബർമാരായി വർഗീസ്‌ ഉണ്ണുണ്ണു (ആലീസ്‌ സ്‌പ്രിംഗ്‌), സൈനു പുളിക്കൽ (സിഡ്‌നി), പി.ജെ. സാമുവേൽ (മെൽബൺ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.