Total Entertainment for the believer

Home     Songs     Messages     Ebooks     kids section     Events     Contact Us      
 

മേരിക്കുട്ടി  ഏബ്രഹാം

 

ബാംഗളൂര്‍: പ്രമുഖ സുവിശേഷപ്രഭാഷകനും ബഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ പാസ്റ്ററുമായ എം.എ. വര്‍ഗീസിന്റെ മാതാവ് മേരിക്കുട്ടി (87) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരം 30ന് ബുധനാഴ്ച രാവിലെ ഒമ്പതിന്  പുതുശേരി ഐപിസി സഭയില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ മുടനാക്കുഴിയില്‍ ഏബ്രഹാം. അഞ്ച് മക്കള്‍. പാസ്റ്റര്‍ എം.എ. വര്‍ഗീസ്. അച്ചാമ്മ സാമുവേല്‍, എം.എ. ജോസഫ് (പരേതന്‍), എം.എ. ഏബ്രഹാം, എം.എ. ഫിലിപ്പ്.

 
 
 
 
ഡബ്ലിന്‍: ഡബ്ലിന്‍ ഐറിഷ്‌ ഗ്ലോബല്‍ മിഷന്‍ സഭാംഗം ബ്രദര്‍ വിക്‌ടറിന്റെ ഭാര്യ അന്നമ്മ വിക്‌ടര്‍ (43) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഡബ്ലിന്‍ ബ്യൂമൗണ്‍ട്‌ ആശുപത്രി ജീവനക്കാരിയായിരുന്ന അന്നമ്മ, അണുബാധയാല്‍ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്‌ക്കുന്നതിനേത്തുടര്‍ന്ന്‌ ബ്യാമൗണ്‍ട്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം 17 തീയതി വ്യാഴാഴ്ച്ച തിരുവല്ല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കുന്നതായിരിക്കും. മക്കള്‍: ഷാരോണ്‍, ജോവാന്‍ (രണ്‍ടുപേരും ഡബ്ലിനില്‍ വിദ്യാര്‍ത്ഥികള്‍). മാതാപിതാക്കള്‍: ചേര്‍ത്തല തണ്ണീര്‍മുക്കം മറ്റത്തു വീട്ടില്‍ വര്‍ക്കി -മറിയാമ്മ. വിക്‌ടര്‍ -അന്നമ്മ ദമ്പതികള്‍ ഡബ്ലിനില്‍ എത്തുന്നതിനു മുമ്പ്‌ മസ്‌കറ്റില്‍ 16 വര്‍ഷം ജോലി ചെയ്‌തിരുന്നു. അക്കാലത്ത്‌ മസ്‌കറ്റ്‌ ഒമാന്‍ പെന്റക്കൊസ്റ്റ്‌ സഭാംഗമായിരുന്നു. ദൈവജനം ഇ​‍ീ കുടുംബത്തെ ഓർത്ത് പ്രാത്ഥിക്കുമല്ലോ.